കൊച്ചി: ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്.എൻ.ഡി.പി യോഗം 219ാം നമ്പർ ശാഖയിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും.വൈകിട്ട് ആറുമുതൽ ദുർഗാഷ്ടമി (പൂജവയ്പ്പ്). നാളെ മഹാനവമി (ആയുധപൂജ), വെള്ളിയാഴ്ച വിജയദശമി (വിദ്യാരംഭം) പൂജയെടുപ്പും ഉണ്ടാകും. കൂനംതൈ പുരുഷൻ തന്ത്രിയുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.പി. ശിവദാസ് അറിയിച്ചു.