പെരുമ്പാവൂർ: വനിതാ ശിശു വികസന വകുപ്പിന്റെ ഐ.സി.ഡി.എസ് 46-ാം വാർഷികത്തിന്റെ ഭാഗമായി സെമിനാറും എക്സ്ബിഷനും ഭക്ഷ്യവിഭവകളുടെ പ്രദർശനവും ഒക്കൽ പഞ്ചായത്തിൽ സംഘടിപ്പിച്ചു. സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയും, എക്സ്ബിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹനനും നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സോളി ബെന്നി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ മിനി സാജൻ, സാബു മൂലൻ വാർഡ് അംഗങ്ങളായ അജിത ചന്ദ്രൻ, രാജേഷ് മാധവൻ, ഷുഹൈബ ശിഹാബ്, ബിനിത സജീവൻ, ഇ.എസ്. സനിൽ, ലിസി ജോണി, ഫൗസിയ സുലൈമാൻ, അസി. സെക്രട്ടറി ജിജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദിവ്യ എന്നിവർ പങ്കെടുത്തു.