temple

പറവൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പൂജവയ്പ് ഇന്ന് രാവിലെ 5ന് അഷ്ടാഭിഷേകം. വൈകിട്ട് ഏഴിന് പൂജവയ്പ്. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം തന്ത്രിയുടേയും മേൽശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ ശ്രീകോവിലിൽ പൂജവയ്ക്കും. രാവിലെ മുതൽ പൂജവയ്പ്പിനായി പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. പുസ്തകം, പേന, വാദ്യോപകരണങ്ങൾ, ആയുധം എന്നിവ പൂജയ്ക്കുവയ്ക്കുന്നത്. ദേവീപൂജ ഉണ്ടായിരിക്കും. നാളെ പുലർച്ചെ നാലിന് അഷ്ടാഭിഷേകം, വൈകിട്ട് ആറരക്ക് ദേവീപൂജ. വിജയദശമി ദിനത്തിന് പുലർച്ചെ മൂന്നരക്ക് അഷ്ടാഭിഷേകം, നാലിന് പൂജയെടുപ്പ്, നാലരക്ക് വിദ്യാരംഭം. പ്രത്യേകം തയാറാക്കിയ വിദ്യാരംഭമണ്ഡപത്തിൽ ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തും. നവരാത്രി ആഘോഷത്തിൽ സംഗീതാർച്ചനയും കലാപരിപാടികളും ഒഴിവാക്കിയട്ടുണ്ട്.