ആലുവ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കണമെന്ന് എ.ഐ.വൈ.എഫ് ആലുവ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം ടി.എൻ. സോമൻ, മനോജ് ജി. കൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ്, ജോയിന്റ് സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, വൈസ് പ്രസിഡന്റ് സിജി ബാബു, എ.എ. സഹദ്, ജോബി മാത്യു, എൻ.കെ. കുമാരൻ, കെ.എൽ. ജോസ്, ഷിഹാബ് പറേലി, കെ.കെ. സത്താർ, റൈജ അമീർ, അസീസ് മൂലയിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അനൂപ് നെടുമ്പാശേരി (പ്രസിഡന്റ്), റൈജ അമീർ, ദീപക് കണിച്ചാപ്പിള്ളി, സുനീഷ് ആലുവ (വൈസ് പ്രസിഡന്റുമാർ), അസ്ലഫ് പാറേക്കാടൻ (സെക്രട്ടറി), നിമിൽ, ഡെൻസൺ ഡൊമിനിക്, ഷിഹാബ് ശ്രീമൂലനഗരം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.