പറവൂർ: പറവൂർ സ്വകാര്യ ബസ്‌സ്റ്റാൻഡിലെ നവീകരിച്ച ടോയ്ലെറ്റ് ബ്ളോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. സജി നമ്പ്യത്ത്, ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, കെ.ജെ. ഷൈൻ, ഗീത ബാബു, ഷൈനി എന്നിവർ പങ്കെടുത്തു. നഗരസഭ 15 ലക്ഷം ചെലവഴിച്ചാണ് ടോയ്ലെറ്റ് ബ്ളോക്ക് നവീകരിച്ചത്. രണ്ടു നിലകളിലായി പതിനൊന്ന് ടോയ്ലെറ്റ്, യൂറിനൽ, കുളിമുറി, വസ്ത്രം മാറുന്നതിനുള്ള മുറികൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.