വൈപ്പിൻ: മുനമ്പം - അഴീക്കോട് പാലത്തിന്റെ അലൈൻമെന്റിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് മുനമ്പം അങ്ങാടിയിൽ ചേർന്ന ജനകീയകൂട്ടായ്മ പ്രതിഷേധം ചെട്ടിക്കാട്പള്ളി വികാരി ഫാ. വിനു മുക്കത്ത് ഉദ്ഘാടനംചെയ്തു.
മുനമ്പം പോർട്ട് ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ പ്രസിഡന്റ് കെ.കെ. പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ അലൈൻമെന്റ് അനുസരിച്ച് പാലംനിർമ്മാണം നടന്നാൽ നിലവിലുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് മാത്രമല്ല ഇനി മുനമ്പത്ത് വരാനിരിക്കുന്ന വികസനങ്ങൾക്കെല്ലാം ഇത് തടസ്സമാകുമെന്നാണ് ആരോപണം. വികസനം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാകണമെന്ന് ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. കെ.ബി. രാജീവ്, ഒ.എ. ജസ്റ്റിൻ, എം.ജെ. ടോമി, കെ.കെ. വേലായുധൻ, സി.എസ്. ശൂലപാണി, കെ.കെ. മോഹൻലാൽ, പി.എസ്, ഷൈൻകുമാർ, കെ.ബി. കാസിം എന്നിവർ പ്രസംഗിച്ചു.