മൂവാറ്റുപുഴ: മീങ്കുന്നം ആറൂർ കോളനിയിൽ എം.സി റോഡിനു സമീപം മണ്ണിടിഞ്ഞ് മൂന്ന് വീടുകൾ തകർന്നു. ആഞ്ഞിലിവിള പുത്തൻപുരയിൽ സിബി, പത്തറയിൽ മണി, പള്ളി പറമ്പിൽ ഫിലോമിന എന്നിവരുടെ വീടുകളാണ് കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിൽ തകർന്നത്. സിബിയുടെ വീടിനു സമീപത്ത് നിന്നും മണ്ണിടിഞ്ഞ് വീട് തകരുകയായിരുന്നു. സമീപത്ത് മണിയുടെ വീടിന്റെ ഒരു വശം കുടിവെള്ള ടാങ്കുൾപ്പെടെ തകർന്നു. പള്ളിപ്പറമ്പിൽ ഫിലോമിനയുടെ വീടിന്റെ മുന്നിലെ കെട്ട് മുറ്റമുൾപ്പെടെ ഇടിഞ്ഞ് എം.സി. റോഡിലേക്ക് പതിച്ചു. ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ് വീടിപ്പോൾ.