കളമശേരി: കളമശേരി നഗരസഭയുടെ ഡമ്പിംഗ് യാർഡിൽനിന്ന് ഇരുപത്തഞ്ച് കിലോ തൂക്കവും പത്തടി നീളവും വരുന്ന മലമ്പാമ്പിനെ പിടികൂടി. നഗരസഭയിലെ മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടയിൽ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. പരിശീലനം ലഭിച്ച കളമശേരി സ്വദേശി ഷറീഫാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ കൊണ്ടുപോയി.