കാലടി: 2317 നമ്പർ മഞ്ഞപ്ര നോർത്ത് എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽ വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി നാളിൽ രാവിലെ 8ന് വിശേഷാൽ ഗുരുപൂജ, ശാരദാപൂജ എന്നീ ചടങ്ങുകൾക്കുശേഷം പൂജയെടുപ്പ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ശാഖാ അഡ്മിനിസ്ട്രേറ്റർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.