കൂത്താട്ടുകുളം: ഈ വർഷത്തെ പൂജ വെയ്പ് ഇന്ന് വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്നതാണ്. കുട്ടികളോ രക്ഷിതാക്കളോ പൂജയ്ക്ക് വെയ്ക്കേണ്ട സാധനങ്ങൾ പൊതിഞ്ഞ് പേരും വീട്ടുപേരും രക്ഷിതാക്കളുടെപേരും എഴുതികൊണ്ടു വരേണ്ടതാണെന്നും വെള്ളിയാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ പൂജകൾ ആരംഭിച്ച് 8മണിക്ക് പൂജയെടുക്കുന്നതുമാണ്.കുട്ടികളുടെ പേരിൽ വിദ്യാമന്ത്ര പുഷ്പാർച്ചന നടത്തുവാൻ സൗകര്യമുണ്ടായിരിക്കും ഇന്നും 15-ാം തീയതിയും പൂജ നടത്തുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്നും കുട്ടികളെ എഴുത്തിനിരുത്തുവാ ൻസൗകര്യമുണ്ടായിരിക്കുന്നതാണെന്നും ശാഖ നേതൃത്വം അറിയിച്ചു.