വൈപ്പിൻ: എടവനക്കാട് ഇർശാദുൽ മുസ്‌ലിമീൻ സഭയുടെ കീഴിൽ ഇർഷാദ് നഗറിൽ നിർമ്മിക്കുന്ന ഫുട്‌ബാൾ ടർഫിന്റെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം നിർവഹിച്ചു. സഭാ പ്രസിഡന്റ് ഡോ. വി.എം. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസ്, വാർഡ്‌മെമ്പർ ബിസ്‌നി പ്രതീഷ്‌കുമാർ, പി.ടി.എ പ്രസിഡന്റ് കെ.എ. സാജിത്ത്, പ്രിൻസിപ്പൽ കെ.ഐ. ആബിദ, ജോ.സെക്രട്ടറി വി.എം. ഹാമിദ് എന്നിവർ പ്രസംഗിച്ചു.