തൃക്കാക്കര: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സിവിൽ സ്റ്റേഷൻ ഏരിയയുടെ നേതൃത്വത്തിൽ യൂണിറ്റ് തല ധർണ നടത്തി. സിവിൽ സ്റ്റേഷൻ മെയിൻ ഗേറ്റിനു സമീപം നടന്ന ധർണ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.കെ.കെ ഷാജി ഉദ്ഘാടനം ചെയ്യ്തു. വിവിധ യൂണിറ്റുകളിൽ നടന്ന ധർണയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ ഷിബു, പി.ബി ജഗദീഷ്, ജില്ലാ പ്രസിഡന്റ് , ജില്ലാ ജോ.സെക്രട്ടറി അജിത, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എം.ജി.മോഹനൻ ,നദിറ പി. എ എന്നിവർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.എ.സാബു, ഏരിയാ പ്രസിഡന്റ് കെ.കെ ബിനു, ഏരിയാ ട്രഷറർ ഷേർലി പീറ്റർ , യൂണിറ്റ് പ്രസിഡന്റുമാരായ എസ്.ഷീബ,എസ് രഞ്ജിനി എന്നിവർ നേതൃത്വം നേതൃത്വം നൽകി.