ഉദയംപേരൂർ: കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽവരുന്ന മുളന്തുരുത്തി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയൽ, ആമ്പലൂർ പഞ്ചായത്തുകളിലെ ബി.പി.എൽ കാർഡ് വിതരണം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷതവഹിച്ചു. ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുതോമസ്, മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോംപോൾ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൻ ലതഭാസി, വിനി ഷാജി, ലിജോ ജോർജ്, ജോളി പി തോമസ്, എൻ.എം. സുരേഷ്, രാജു തോമസ് എന്നിവർ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ സി. തങ്കമണി സ്വാഗതവും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ നിതിൻമാത്യൂസ് കുര്യൻ നന്ദിയും പറഞ്ഞു.