nck
സാമ്പത്തികനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.കെ ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിന് മുമ്പിൽ നടത്തിയ യാചനാ സമരം

കൊച്ചി: റിസർവ് ബാങ്കിന്റെ സാമ്പത്തികനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.കെ ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിന് മുമ്പിൽ നടത്തിയ യാചനാ സമരം പാർട്ടി സംസ്ഥാന സഹരക്ഷാധികാരി സുൽഫിക്കർ മയൂരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സലീം പി. മാത്യു സമരപ്രഖ്യാപനം നടത്തി. സംസ്ഥാന ട്രഷറർ സിബി കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എസ്. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി പി. രാജേഷ്, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സമിതി അംഗം എ.എം. സെയ്ദ്, ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ. സുനിൽകുമാർ, രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാജു എം. ഫിലിപ്പ്, സുരേഷ് വേലായുധൻ, എം. ബലരാമൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ജില്ലാ നേതാക്കളായ എൻ.ഒ. ജോർജ്, ടി.എം. സൂരജ്, വി. രാംകുമാർ, സി.വി. വർഗീസ്, മണി തച്ചിൽ, സലീം ഇടപ്പള്ളി, മേഴ്‌സി ജോർജ് എന്നിവർ പ്രസംഗിച്ചു.