കൊച്ചി: ഡി.സി.കെ സംസ്ഥാന സമിതിയംഗം പ്രദീപ് പാറപ്പുറത്തിന്റെ പ്രാഥമികാംഗത്വം ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് സലിം പി. മാത്യു അറിയിച്ചു. ജില്ലയിലെ നേതാക്കൾ പാർട്ടി സംസ്ഥാന രക്ഷാധികാരി മാണി സി. കാപ്പന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.