fg

കൊച്ചി: വിദ്യാർത്ഥികളിൽ മാതൃഭാഷയോട് സ്നേഹം വളർത്താൻ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സംഘടിപ്പിക്കുന്ന അക്ഷരജ്യോതി എഴുത്തുപുര മുൻരാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമായ 15 ന് ആരംഭിക്കും. വൈകിട്ട് നാലിന് ഓൺലൈൻ ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.വി.പി. ജോയ് കാലം മറക്കാത്ത കലാം എന്ന കവിത ചൊല്ലി ഉദ്ഘാടനം ചെയ്യും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ്, കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരരാജൻ എന്നിവർ പ്രസംഗിക്കും.

അഞ്ചാം ക്ളാസ് മുതലുള്ള വിദ്യാർത്ഥികൾക്കാണ് അക്ഷരജ്യോതി എഴുത്തുപുര ക്ളബിൽ അംഗത്വം നൽകുകയെന്ന് ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് അറിയിച്ചു.