കൊച്ചി: രാജഭരണകാലത്ത് പട്ടയം ലഭിച്ച് വർഷങ്ങളായി കൈവശമുള്ള ഭൂമിയെ പാട്ടഭൂമിയെന്ന് മുദ്രകുത്തി വൻതുക പാട്ടക്കുടിശിക ഈടാക്കാനും തിരിച്ചുപിടിക്കാനുമുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തിൽ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രതിഷേധിച്ചു.
ഏതുവിധേനയും റവന്യൂവരുമാനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നയം പ്രതിഷേധാർഹമാണ്. അന്യായമായ നടപടികളിൽ നിന്ന് പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോളമൻ ചെറുവത്തൂർ, ട്രഷറർ വി.ഇ. അൻവർ എന്നിവർ ഉടമകളും സംസാരിച്ചു.