കൂത്താട്ടുകുളം: മുത്തലപുരം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സമാപന സമ്മേളനം 16 ന് രാവിലെ 10.30 ന് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരീഷ് ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ കാർഷിക മേഖലയിലും സാമൂഹിക മേഖലയിലും നടത്തിയ പ്രവർത്തനത്തെ മുൻനിർത്തി ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ കൂടിയായ പി.ജെ.ജോസഫ് എം.എൽ.എയ്ക്ക് മുൻ എം.എൽ.എ വി.വി.ജോസഫ് സ്മാരക അവാർഡും മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര ഭാവനകൾക്ക് സിസ്റ്റർ മേരി ബനീഞ്ഞ അവാർഡ് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനും നൽകും.