മൂവാറ്റുപുഴ: സി.പി.എം 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള മൂവാറ്റുപുഴ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായി. 11ലോക്കൽ സമ്മേളനങ്ങളും പൂർത്തികരിച്ചതോടെ നംവംബർ 3,4 തിയതികളിൽ ഏരിയസമ്മേളനം നടത്തും. പായിപ്ര, മുളവൂർ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, മാറാടി, വാളകം, ആരക്കുഴ, മൂവാറ്റുപുഴ നോർത്ത്, മൂവാറ്റുപുഴ സൗത്ത് എന്നീ ലോക്കൽ സമ്മേളനങ്ങളാണ് പൂർത്തികരിച്ചത്. മൂവാറ്റുപുഴ നോർത്ത് , വാളകം, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി എന്നീകമ്മിറ്റികളെ പുതിയ ലോക്കൽ സെക്രട്ടറിമാർ നയിക്കുന്ന 5 കമ്മിറ്റികളിൽ ലോക്കൽ പുതിയ സെക്രട്ടറിരെ തിരഞ്ഞെടുത്തപ്പോൾ 7 കമ്മറ്റികളിൽ നിലവിലുള്ള സെക്രട്ടറിമാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 11ലോക്കൽ കമ്മിറ്റികളിലും കമ്മിറ്റിയേയും സെക്രട്ടറിയേയും ഏകകണ്ഠമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ പറഞ്ഞു.