kklm
കൂത്താട്ടുകുളത്ത് നടത്തിയ ജനകീയ ധർണ ബി.ജെ.പി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയായി ഉയർത്തണമെന്നും നിലവിലുള്ള ഗ്യാരേജ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൂത്താട്ടുകുളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ ധർണ ബി.ജെ.പി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ അഡ്വ.എം.എ.ജീമോൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയകുമാർ വെട്ടിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജന.സെക്രട്ടറി എം. എസ്. കൃഷ്ണകുമാർ, മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ, ജില്ലാ സമിതി അംഗങ്ങളായ പി.ആർ.വിജയകുമാർ , ഡി.ഹരിദാസ്,മണ്ഡലം ഉപാദ്ധ്യക്ഷൻമാരായ ടി.പി . രാധാകൃഷ്ണൻ , പി.എസ്. അനിൽകുമാർ കർഷക മോർച്ച ജില്ലാ സെക്രട്ടറി കെ.രാജേഷ്, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എസ് ദീപക്, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. പ്രദീപ് കുമാർ , എൻ.കെ. വിജയൻഎന്നിവർ സംസാരിച്ചു.