കൊച്ചി: അനിയന്ത്രിതമായ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 71 വയസിന്റെ ആഘോഷമായി 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്തു പ്രതിഷേധിച്ചു. ഹൈബി ഈഡൻ എം.പി ദർബാർ ഹാൾ ഗ്രൗണ്ടിന് സമീപത്തെ സിവിൽ സപ്ലൈസ് പമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക്ക് പ്രസന്റേഷൻ, അബ്ദുൾ മുത്തലിബ്, വി.പി. സജീന്ദ്രൻ, ടോണി ചമ്മിണി, വി.കെ. മിനിമോൾ, സേവ്യർ തായങ്കേരി, ജോസഫ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.