കോലഞ്ചേരി: കേന്ദ്രസർക്കാർ അടൽ ഇന്നൊവേഷൻ മിഷന്റെ ഭാഗമായി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം 15 ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിർവഹിക്കും. ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ , ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ മനോജ് മോഹൻ , മാനേജർ സി. ശ്രീനി, ടി.ജി. ശ്രീജ, അനിഷ.എം.പോൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളിൽ ജിജ്ഞാസയും സർഗാത്മകതയും, ഭാവനയും വളർത്തി അവരിൽ ശാസ്ത്ര അഭിരുചിയും സാങ്കേതിക നൈപുണ്യവും വികസിപ്പിച്ച് രാഷ്ട്ര നിർമ്മാണത്തിനുതകുന്ന വ്യക്തികളെ വാർത്തെടുക്കുക എന്നതാണ് അടൽ ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യം.