അങ്കമാലി: കോതകുളങ്ങര ഗവ.എൽ.പി സ്കൂൾ അണിഞ്ഞൊരുങ്ങി. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ വാർഡ് കൗൺസിലർ റീത്ത പോളിന്റെ നേതൃത്വത്തിൽ പി.ടി.എ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ എല്ലാവരും ഒത്തുചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. ഗ്രീൻഗാർഡൻ റസിഡന്റ് അസോസിയേഷൻ പ്രതിനിധികളായ പൗലോസ് ആനി ദമ്പതികൾ മനോഹരമായ പൂന്തോട്ടം ഒരുക്കി. ഹെഡ്മിസ്ട്രസ് സജി ടീച്ചർ, വി.കെ.പ്രശാന്ത്, ഷെൽസ് ജോർജ്, ശാരി കുട്ടപ്പൻ എന്നിവർ നേതൃത്യം നൽകി.