അങ്കമാലി: അങ്കമാലി-അങ്ങാടിക്കടവ് റോഡിൽ പാലത്തിന് സമീപം സ്കൂട്ടർ തെന്നി നിയന്ത്രണംവിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പച്ചാനിക്കാട് മഞ്ഞളിവീട്ടിൽ ജോൺസനാണ് (70) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. ഭാര്യ. അൽഫോൺസ.
മക്കൾ.തോംസൺ, റോബിൻ. മരുമക്കൾ: പിങ്കു, ട്യൂണി.