block
വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി ധനസഹായ വിതരണം പ്രസിഡന്റ് വി.ആർ. അശോകൻ നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി ധനസഹായ വിതരണം പ്രസിഡന്റ് വി.ആർ. അശോകൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജമ്മ രാജൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി. ആർ. അർ. വിശ്വപ്പൻ, ബി.ഡി.ഒ ജ്യോതിസ്‌കുമാർ, പട്ടികജാതി വികസന ഓഫീസർ വിൻസന്റ് മത്തായി, പഞ്ചായത്ത് അംഗങ്ങളായ ഓമന നന്ദകുമാർ, ബി. ജയചന്ദ്രൻ, ഷൈജ റെജി, പി.എസ്. രാഖി തുടങ്ങിയവർ സംസാരിച്ചു. 25 ലക്ഷം രൂപയാണ് പഠനമുറിക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.