പറവൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയിൻ പോസ്റ്റാഫീസ് ഉപരോധിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് എം.എസ്. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, ഇ.ജി. ശശി, പി.പി. അരൂഷ് എന്നിവർ സംസാരിച്ചു.