kklm
ധർണ സമരം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റും മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, താത്കാലിക ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു ) നേതൃത്വത്തിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റും മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ അശോകൻ, കെ .എസ്. ആർ. ടി. ഇ. എ ,സി.ഐ.ടി.യു മുൻ പാല സെക്രട്ടറി കെ.ആർ.പ്രകാശ്,യൂണിറ്റ് പ്രസിഡന്റ് സി.ജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം, യൂണിറ്റ് കമ്മിറ്റി അംഗം എ.വി.ബൈജു എന്നിവർ സംസാരിച്ചു.