അങ്കമാലി: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി സർക്കാർ തീരുമാനമനുസരിച്ച് വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷിതത്വമൊരുക്കാൻ സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കണം. അങ്കമാലി ജോയിന്റ് ആർ.ടി.ഒയുടെ കീഴിലുള്ള അങ്കമാലി നഗരസഭയിലേയും പഞ്ചായത്തുകളിലെയും വിദ്യാലയങ്ങളിലെ വാഹനങ്ങൾ ഒക്ടോബർ 20 ന് മുൻപായി പരിശോധന നടത്തണം.മറ്റൂർ ശ്രീ ശാരദ വിദ്യാലയ ഗ്രൗണ്ടിൽ രാവിലെ 8.30 മുതലാണ് പരിശോധന .