moopan-
സ്‌നേഹവീട് സ്ഥാപകനായ വർഗീസ് മൂപ്പന്റെ ജന്മദിന ചടങ്ങ്

പിറവം: സ്‌നേഹവീട് സ്ഥാപകനായ വർഗീസ് മൂപ്പന്റെ ജന്മദിനം ആചരിച്ചു. പിറവം കരുണാലയത്തിൽ അന്നദാനം നടത്തി. തുടർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സ്‌നേഹവീട് കേന്ദ്ര കമ്മിറ്റി ചെയർമാൻ ഡീക്കൻ ടോണി മേതല അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ്‌ അജി നാരായണൻ മുഖ്യ പ്രഭാഷണവും നടത്തി. സീനിയർ മാധ്യമ പ്രവർത്തകൻ പി. അനിൽ മുഖ്യാതിഥിയായി. കൗൺസിലർ മോളി ബെന്നി, ഡയാന ടോപ്പൻ (വർഗീസ് മൂപ്പന്റെ മകൾ), തോമസ് ചാത്തനാട്ട്,ജില്ല സെക്രട്ടറി മാധവൻ തിരുവാണിയൂർ തുടങ്ങിയവർ സംസാരിച്ചു.