ആലുവ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തോടനുബന്ധിച്ച്ആലുവ യൂണിയൻ യൂത്ത്മൂവ്മെന്റ് സമിതി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന ഡയാലിസിസ് രോഗികൾക്കായി നൽകുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ യൂണിയൻ സെക്രട്ടറി എ.എൻ രാമചന്ദ്രന് നൽകി നിർവഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.കെ മോഹനൻ, സജീവൻ ഇടച്ചിറ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർ സേന യൂണിയൻ ചെയർമാൻ കെ.ജി ജഗൽകുമാർ, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം അനിത് രമേഷ്, യൂണിയൻ യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊചിമ, കൗൺസിലർമാരായ രഞ്ജിത് അടുവാശ്ശേരി, ശരത് തായ്ക്കാട്ടുകര എന്നിവർ സംസാരിച്ചു.