കളമശേരി: ഏലൂർ നഗരസഭയിലെ കെട്ടിട നികുതി തർക്കവും പരാതികളും പരിഹരിക്കുന്നതിന് സർക്കാരിൽ നിന്ന് ഇളവ് ലഭിക്കുന്നതിന് അപേക്ഷ നൽകാൻ ഇന്നലെ കൂടിയ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഏറ്റവും ഒടുവിൽ വസ്തു നികുതി പുനർനിർണയിച്ച ശേഷം വീടുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെങ്കിൽ സത്യവാങ്മൂലം വാങ്ങി പുതിയ നിരക്കിലുള്ള നികുതി ഈടാക്കാൻ അനുവാദം വാങ്ങും. അനുവാദം ലഭിച്ചാൽ 2000 ത്തോളം വീടുകൾ റഗുലറൈസേഷൻ നടത്താതെ നികുതി പരിഷ്ക്കരണം സാദ്ധ്യമാകുമെന്ന് ചെയർമാൻ എ.ഡി-സുജിൽ പറഞ്ഞു.