മൂവാറ്റുപുഴ: കർഷകസംഘം മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഒാഫീസ് ഉപരോധിച്ചു. സമരം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. സംഘം ഏരിയ പ്രസിഡന്റ് യു.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.ലാൽ, പി.ബി അജിത് കുമാർ, എ.അജാസ്, വി.ആർ. ശാലിനി എന്നിവർ സംസാരിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കർഷക സമരത്തിലേക്ക് കാറോടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ മാതൃക പരമായി ശിക്ഷിക്കുക , കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര രാജി വയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ് ഒാഫീസ് ഉപരോധം.