പെരുമ്പാവൂർ: നവരാത്രി ആഘോഷത്തിന് പെരുമ്പാവൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങൾ ഒരുങ്ങി.നവരാത്രി ആലോഷത്തിന് തുടക്കം കുറിച്ചു കൂവപ്പടി ഗണപതി ക്ഷേത്രത്തിൽ ബൊമ്മക്കൊലു ഒരുക്കി. പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് സരസ്വതിപൂജ നടക്കും. ചേരാനല്ലൂർ ഡി.പി.സഭ വക ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പൂജവയ്പ് മുതൽ വിദ്യാരംഭം വരെ വിവിധ ചടങ്ങുകളോടെ നടക്കും.ഇന്ന് ആയുധ പൂജ, നാളെ സരസ്വതി പൂജ, പൂജയെടുപ്പ് തുടർന്ന് രാവിലെ 7 -30 മുതൽ വിദ്യാരംഭ ചടങ്ങുകൾ എന്നിവ നടക്കും. എസ്.എൻ.ഡി.പി യോഗം കോടനാട് ശാഖ വക ചെട്ടിനട ദേവി ക്ഷേത്രത്തിൽ ഇന്ന് പൂലർച്ചെ 5.30 മുതൽ വിശേഷാൽ പൂജാ വൈകിട്ട് ദീപക്കാഴ്ച, ആയുധപൂജ, ലളിതാസഹസ്രനാമജപം, വിജയദശമി ദിനമായ നാളെ പുലർച്ചെ 5 മുതൽ മഹാഗണപതി ഹോമം, സരസ്വതി പൂജാ വിദ്യാ മന്ത്രാർച്ചന, 6.30.ന് പൂജ എടുപ്പ് ,വാഹനപൂജ, തുടർന്ന് എം.എസ്.ബൈജു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം, വൈകിട്ട് വിശേഷാൽ പൂജ, തുടർന്ന് മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികൾ. പൂണൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് സരസ്വതി പൂജ, ആയുധപൂജ, നാളെ രാവിലെ 8 മണിക്ക് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം എന്നിവ നടക്കും. മഹാദേവ മണ്ഡപത്തിൽ പണികൾ നടക്കുന്നതിനാൽ ഈ വർഷം ചടങ്ങുകൾ വലിയമ്പലത്തിൽ വെച്ചായിരിക്കും നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.