arcarun

കൊച്ചി: എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സോണി ബി. തെങ്ങമം സ്മാരക ഫോട്ടോഗ്രഫി അവാർഡിന് കേരളകൗമുദി കണ്ണൂർ യൂണിറ്റിലെ ഫോട്ടോഗ്രാഫർ എ.ആർ.സി അരുൺ അർഹനായി. 'വിലമതിക്കാനാവാത്ത അദ്ധ്വാനം' എന്ന അടിക്കുറിപ്പിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമാക്കിയതെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ്, ജില്ലാ സെക്രട്ടറി ആർ. അരുൺ എന്നിവർ അറിയിച്ചു. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 16ന് രാവിലെ 11ന് എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ റവന്യൂമന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കും. കോഴിക്കോട് പുതിയപാലം ചേറ്റട ഹൗസിൽ വിനോദ്കുമാറിന്റെയും മിനിയുടെയും മകനാണ് അരുൺ.