മട്ടാഞ്ചേരി: വ്യാജവാർത്ത സൃഷ്ടിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സംഘടനയേയും പ്രവർത്തകരേയും അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊച്ചി മണ്ഡലം സെക്രട്ടറി പി.കെ ഷിഫാസ് മട്ടാഞ്ചേരി അസി.കമ്മീഷണർക്ക് പരാതി നൽകി. വീഡിയോ സൃഷ്ടിച്ച് ഇതിലൂടെ സംഘടനാ പ്രവർത്തകരെ ഗുണ്ടകളാക്കി ചിത്രീകരിക്കുകയും ഇത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.