വൈപ്പിൻ: കുഴുപ്പിള്ളി മൂന്നാം വാർഡിലെ ധനവർദ്ധിനി കുടുംബശ്രീ കരനെൽക്കൃഷി നടത്തിയതിന്റെ വിളവെടുപ്പ് നടത്തി. അയ്യമ്പിളളി കാർമ്മൽ ആശ്രമത്തിന്റെ ഭൂമിയിലാണ് കൃഷി നടത്തിയത്. വാർഡ് മെമ്പർ ഷൈബി ഗോപാലക്കൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസി.കൃഷി ഓഫീസർ പ്രമീള പങ്കെടുത്തു.കുടുംബശ്രീ അംഗങ്ങളായ ഉഷ, മിനി, ഗീത എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.