കൊച്ചി: കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോ റെയിൽ 10 സൈക്കിളുകൾ സൗജന്യമായി നൽകി.
കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്ര വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ കൈമാറി. പ്രിൻസിപ്പൽ ജയസാബ് പങ്കെടുത്തു. മെട്രോ സ്റ്റേഷനിൽ നിന്നും സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി വിദ്യാർത്ഥികകൾക്ക് സൈക്കിളുകൾ ഉപയോഗിക്കാം . സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്കൂളുകളിലെത്താൻ സൈക്കിളുകൾ ഉപയോഗിക്കാം. സൈക്കിളുകൾ ഏറ്റെടുക്കുന്ന സ്ഥാപനത്തിനാണ് സൈക്കിളിന്റെ ഉത്തരവാദിത്വം. സൗജന്യ സൈക്കിൾ പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ കെ.എം.ആർ.എല്ലുമായി ബന്ധപ്പെടണം.