വൈപ്പിൻ: ചലച്ചിത്ര താരം മമ്മുട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം നൽകുന്ന സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും നടത്തിയ ജീവാമൃതം സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് ഏറ്റവും മികവാർന്ന നിലയിൽ സംഘ ടിപ്പിച്ചതിന് ഞാറക്കൽ ഇന്ത്യൻ സ്‌പോട്‌സ് സെന്ററിന് ആദരവ്. മമ്മൂട്ടി നൽകിയ മൊമെന്റോ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ മാനേജിങ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, ഡയറക്ടർ എ.എ റഫീഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സി. പി സാലിഹ് പങ്കെടുത്തു.