കോഴഞ്ചേരി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഭാര്യാപിതാവ് ചെറുകോൽ മാലത്തറയിൽ എം.എസ്. മാത്തുക്കുട്ടി (86 - റിട്ട. അദ്ധ്യാപകൻ, നൈജീരിയ) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് 3.30ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ മാത്തുക്കുട്ടി (റിട്ട ഹെഡ്മിസ്ട്രസ്, ഗവ.ഹൈസ്കൂൾ, കോഴഞ്ചേരി). മക്കൾ: സാം മാത്യു (മുംബയ്), സോമൻ മാത്യു (ന്യൂഡൽഹി), സുമ എ. തോമസ്. മറ്റ് മരുമക്കൾ: പരേതയായ മിനി, ബീന.