thampan-thomas
അഡ്വ. തമ്പാൻ തോമസ്

കൊച്ചി: കെ.പി. എൽസേബിയൂസ് മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിന് കെ.കെ.എൻ.ടി.സി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഏഴാമത് പുരസ്‌കാരത്തിന് മുൻ എച്ച്.എം.എസ് ദേശീയ പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ അഡ്വ. തമ്പാൻ തോമസ് അർഹനായി. തൊഴിലാളി സംഘടനാ രംഗത്തെ നിസ്തുല സേവനം പരിഗണിച്ചാണ് പുരസ്‌കാരം. ഞായറാഴ്ച രാവിലെ 10.30ന് എസ്.ആർ.എം റോഡിലുള്ള എൽസേബിയൂസ് മാസ്റ്റർ സ്മാരക ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്‌കാരം സമർപ്പിക്കും.