കാലടി: മഞ്ഞപ്ര കൃഷിഭവൻ പഞ്ചായത്തുമായി സഹകരിച്ച് ജനകീയാസൂത്രണ പദ്ധതിയിൽ നെൽക്കൃഷിക്കാർക്ക് മുണ്ടകൻ കൃഷിക്കുള്ള വിത്തുകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി അദ്ധ്യക്ഷനായി.വാർഡ് മെമ്പർമാരായ സി.വി.അശോക് കുമാർ, സിജു ഈരാളി, കൃഷി ഓഫീസർ ഒ.എച്ച് ബാവു, ടി.പി വേണു തുടങ്ങിയവർ സംസാരിച്ചു. നെൽവിത്ത് ആവശ്യമുള്ള കർഷകർ കരം തീർത്ത രസീതുമായി കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.