കൊച്ചി: ജില്ലയിൽ ഇന്നലെ 1,794 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 1,757 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പുത്തൻവേലിക്കര- 78, തൃക്കാക്കര- 66, വടക്കേക്കര- 58, തൃപ്പൂണിത്തുറ- 50, പള്ളിപ്പുറം- 49 എന്നിവിടങ്ങളിലാണ് കൂടുതൽ.

കോട്ടപ്പടി, തിരുവാണിയൂർ, തുറവൂർ, ഇലഞ്ഞി, കരുവേലിപ്പടി, തുടങ്ങി 22 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗബാധ.
ഇന്നലെ 5,931 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,279 ആദ്യ ഡോസും, 4,652 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 4,988 ഡോസും, 860 ഡോസ് കൊവാക്‌സിനും, 83 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. വാക്‌സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172