പള്ളുരുത്തി : ചെല്ലാനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ട്വന്റിട്വന്റിയും കോൺഗ്രസും ചേർന്ന് നൽകിയ അവിശ്വാസ പ്രമേയം 20 ന് ചർച്ചയ്ക്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ്.സാജിത മുൻപാകെയാണ് ട്വന്റിട്വന്റിയുടെ 8 അംഗങ്ങളും കോൺഗ്രസിന്റെ 4 അംഗങ്ങളും ചേർന്ന 12 പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. 21അംഗ പഞ്ചായത്തിൽ എൽ. ഡി. എഫിന് ഒൻപത് അംഗങ്ങളാണുള്ളത്. 20ന് ഉച്ചയ്ക്ക് 2 ന് വൈസ് പ്രസിഡന്റിന് എതിരായ പ്രമേയത്തിലും ചർച്ച നടക്കും. എൽ ഡി എഫ് ഭരണം വീണാൽ ട്വന്റി ട്വന്റിയുടെ കെ.എ.ജോസഫ് പ്രസിഡന്റ് ആയേക്കും. വൈസ്.പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനു ലഭിക്കും.