govt
മഞ്ഞപ്ര മിനി സിവിൽ സ്റ്റേഷൻ

കാലടി: മഞ്ഞപ്ര ഹോമിയോ ഡിസ്പെൻസറി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. മിനി സിവിൽ സ്റ്റേഷനിൽ ഇപ്പോൾ നാലു സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കൃഷി ഭവൻ, ആയുർവേദ ആശുപത്രി, വില്ലേജ് ഓഫീസ്, ഹോമിയോ ഡിസ്പൻസറി.

മുൻ എം. എൽ.എ ജോസ് തെറ്റയിലിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് മഞ്ഞപ്ര മിനി സിവിൽ സ്റ്റേഷൻ . ഇതോടെ നാലു സർക്കാർ സ്ഥാപനങ്ങളുടെ സേവനകൾ ഇവിടെ നിന്നും ലഭിക്കുമെന്ന് പ്രസിഡൻ്റ് അൽഫോൻസ ഷാജൻ പറഞ്ഞു.