കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എംപവർ ഇന്ത്യ ഫൗണ്ടേഷന്റെ കേരള സ്റ്റേറ്റ് കോ ഒാർഡിനേറ്റർ അൻവർ സാദത്ത് നൽകിയ റിവ്യൂഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്.