panchayat
മഞ്ഞപ്ര പഞ്ചായത്തിൽ കൊവിഡ് ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങ് പഞ്ചായത്തു പ്രസിഡൻ്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി:മഞ്ഞപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഡി.സി.സിയിൽ സേവനം ചെയ്തവരെ ആദരിച്ചു.മെഡിക്കൽ ഓഫീസർ, നോഡൽ ഓഫീസേഴ്സ്, നഴ്സ്മാർ ,ക്ലീനിംഗ് സ്റ്റാഫുകൾ എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡൻ്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്ജ്,പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ,മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലിജദിവാകർ, വാർഡു മെമ്പർമാരായ സൗമിനീശശീന്ദ്രൻ ,സി.വി അശോക് കുമാർ, സാജു കോളാട്ടുകുടി, വൽസലാകുമാരി വേണു, അനുജോർജ്, സീനമാർട്ടിൻ ,ത്രേസ്യാമ്മജോർജ്, ഷമിതബിജോ, പഞ്ചായത്ത് അസി.സെക്രട്ടറി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.