കൊച്ചി: ആയുധങ്ങളും ലഹരിമരുന്നുമായി ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് പിടികൂടിയ സംഭവത്തെത്തുടർന്ന് അറസ്റ്റുചെയ്ത ശ്രീലങ്കൻ സ്വദേശ് സത്ഗുണം, തമിഴ്നാട് സ്വദേശി അഹമ്മദ് ഫസൽ എന്നിവരെ 22 വരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽവിട്ടു. ഇവരെ പത്തുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി നൽകിയ അപേക്ഷ അനുവദിച്ചാണ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയുടെ നടപടി. ഇരു പ്രതികൾക്കും എൽ.ടി.ടി.ഇ ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു.