നെടുമ്പാശേരി: എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡുമായി സംയുക്തമായി യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീ നടത്തിയ 'ഷോപ്പ് ആൻഡ് ഫ്ളൈ'യിൽ ആദ്യ ഭാഗ്യ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.
അനുമോൾ എം.എസ് (മണക്കാട്, മുളവുകാട്, എറണാകുളം), നിഷാദ് കുഞ്ഞി (സീന, ഗുരുവായൂർ) എന്നിവരാണ് സെപ്തംബറിലെ വിജയികൾ. വിജയികൾക്ക് എയർ ഇന്ത്യ എക്‌സ്പ്രസിൽനിന്ന് സൗജന്യ അന്താരാഷ്ട്ര ടിക്കറ്റ് ലഭിക്കും. കൊച്ചി ഡ്യൂട്ടി ഫ്രീയിൽനിന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്കായി എല്ലാ മാസവും ഒരു ലക്കി നറുക്കെടുപ്പുണ്ട്.
സിയാൽ ഓഫീസർമാരായ ജേക്കബ് ടി എബ്രഹാം, സന്തോഷ് ജെ പൂവട്ടിൽ, ശ്രീജിത്ത് ടി കെ, പോൾ എ ബിജോയ്, ജോർജ് ഇലഞ്ഞിക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉമ്മൻ ജോസഫ് (കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ), ക്യാപ്ടൻ സഞ്ജയ് ഗോപിനാഥ് (എയർ ഇന്ത്യ എക്‌സ്പ്രസ്) എന്നിവർ ഭാഗ്യനറുക്കെടുപ്പ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ യാത്രചെയ്യുന്നവർക്ക് 15 ശതമാനം മുതൽ 20 ശതമാനംവരെ കിഴിവ് കൊച്ചി ഡ്യൂട്ടിയിൽനിന്ന് ലഭിക്കും.