നെടുമ്പാശേരി: ലുക്കൗട്ട് നോട്ടീസ് നിലവിലുള്ള മൂന്ന് പ്രതികൾ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. ഇവിടെനിന്ന് ദുബായിലേക്ക് പോകാനെത്തിയ വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റെഢ്ഡി, കുന്നംകുളം സ്വദേശി അമൽ കുഞ്ഞുമുഹമ്മദ് എന്നിവരും ദുബായിൽ നിന്ന് മടങ്ങിയെത്തിയ പട്ടാമ്പി സ്വദേശി ജംഷീർ ചാലയ്ക്കലുമാണ് പിടിയിലായത്.

ഹൈദരാബാദ് മാഫേപൂർ പൊലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസിലെ പ്രതിയാണ് ശ്രീനിവാസ റെഢ്ഡി. അമൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സ്ത്രീ പീഡനക്കേസിലെ പ്രതിയാണ്. ജംഷീർ പട്ടാമ്പി പൊലിസ് സ്റ്റേഷനിലെ വാഹനവായ്പ തട്ടിപ്പുകേസിലെ പ്രതിയാണ്. മൂവരെയും നെടുമ്പാശേരി പൊലീസിനു കൈമാറി.