vaccine
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ന്യൂമോകോക്കൽ കോഞ്ചുഗേ​റ്റ് വാക്‌സിന്റെ മലയിടംതുരുത്ത് വിതരണോദ്ഘാടനം

കിഴക്കമ്പലം: കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ന്യൂമോകോക്കൽ കോഞ്ചുഗേ​റ്റ് വാക്‌സിന്റെ വിതരണം മലയിടംതുരുത്ത് പി.എച്ച്.സിയിൽ തുടങ്ങി . മെഡിക്കൽ ഓഫീസർ ഡോ. മോഹനചന്ദ്രൻ, വാഴക്കുളം ബ്ലോക്ക് ആരോഗ്യസ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ സുധീർ, കിഴക്കമ്പലം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ജനീസ് പി. കാച്ചപ്പിള്ളി, പഞ്ചായത്തംഗം കൊച്ചുണ്ണി, ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. 1 മുതൽ 9 മാസം വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ മരണങ്ങൾ തടയുന്നതിനും, മെനിഞ്ചൈറ്റിസ്, സൈനസൈറ്റിസ് എന്നിവയെ പ്രതിരോധിക്കുന്നതിനുമാണ് വാക്സിൻ.